യാത്ര

 

യാത്ര

 

ആ യാത്രയിൽ ഞാൻ പൂക്കളും മരങ്ങളും മാത്രമല്ല കണ്ടത്. വ്യത്യസ്ത രുചികൾ കണ്ടു, പലപല മനുഷ്യരെ കണ്ടു, അനവധി വിശ്വാസങ്ങൾ കണ്ടു... കുണ്ടും കുഴിയും ഒക്കെ നിറഞ്ഞ, എന്നാൽ ക്ഷീണം അറിയാതിരുന്ന യാത്രയായിരുന്നു അത്. ആ യാത്ര എന്നെ പലതും പഠിപ്പിച്ചു. 


ചിലപ്പോൾ ചിരിച്ചു... മറ്റു ചിലപ്പോൾ അന്ന് ചിരിച്ചതോർത്തു കരഞ്ഞു... ഒരുപാട് ചിന്തിച്ചു...


"കണ്ണും കാതും കൂർപ്പിച്ചു വെച്ച് നടക്കൂ..."


ഇടയ്ക്കെപ്പോഴോ ആരോ പറയുന്നത് കേട്ടു...


നടന്നും ഓടിയും യാത്ര തുടർന്നു... കാണുന്നതെല്ലാം മനസ്സിൽ വരച്ചു വെച്ചു... എന്റെ ഉള്ളിൽ മയങ്ങി കിടന്ന ചിത്രകാരിയെ ഉണർത്താൻ ഒരു ശ്രമം...അപ്പോൾ ആരോ പിന്നിൽ നിന്ന് വിളിച്ചു,


"സുഹൃത്തേ, ഇനി അടുത്ത യാത്രയ്ക്ക് ഒരുങ്ങിയാലോ?

ഈ യാത്ര അവസാനിച്ചു..."


"അതെയോ... ഞാൻ അറിഞ്ഞേയില്ലല്ലോ..."


ഞാൻ ഒന്ന് തിരിഞ്ഞു നോക്കി. പിന്നിട്ട ദൂരം, അത് വളരെ വലുതായിരുന്നു എന്ന് ഒരു ഞെട്ടലോടെ ഞാൻ മനസ്സിലാക്കി...

ചില യാത്രകൾ അങ്ങനെയാണ്... ഒരു യാത്ര പറയും മുന്നേ തീർന്നുപോകും... പിന്നെ അടുത്ത യാത്രയ്ക്കായുള്ള കാത്തിരിപ്പാണ്...


-അഞ്‌ജലി എം 

Comments

Popular Posts