ബാല്യകാലം

 





ബാല്യകാലം

കരിയില വീഥികൾ
കരുണമാം കാടുകൾ
പുഴതന്നിലോളത്തിൽ
ഒഴുകുമാ വഞ്ചികൾ
താമരപ്പൂവുകൾ
മനം തൊട്ടറിയുന്ന
പാവാട പ്രായത്തിൻ
കുഞ്ഞിളം കുസൃതികൾ
മാമ്പഴം മോഹിച്ചു
തേൻമാവിൽ കയറീട്ടു
ചില്ല കുലുക്കിയാ
ശബ്ദം കേട്ടിട്ടങ്ങു
ഓടിയെത്തുന്നൊരാ
ചങ്ങാതിമാർക്കായി
മാമ്പഴമോരോന്നു
പങ്കിട്ട നാളുകൾ
ഇനിയെന്നു കാണും
ഇനിയെന്നു കാണും
ഒരുപിടി നല്ലൊരാ
ഓർമ്മകൾ നൽകിയ
ബാല്യമാം കാലമേ...

                                           അഞ്ജലി . എം

Comments

Post a Comment

Popular Posts