നനയാത്ത നീർച്ചാലുകൾ

 

നനയാത്ത നീർച്ചാലുകൾ

കൈരളി തന്നിലേ
കാന്തിയതാകുമാ
കനകസുരഭില
കൈവഞ്ചി.

പഴമൊഴി പഴമയും
പലവിധ കുസൃതിയും
പതിവില്ലാ കുളിർമഴയായ്
പലദിക്കിൽ.

ചമയമതറികിലും
ചാരുത പൂണ്ടൊരു
ചെറു ചെറു നാമ്പുകൾ
ചിതറുമ്പോൾ.

സകലതും പേറിയും
സരളമായ് മൂളിയും
സമയമതറിയില്ല
സുകൃതങ്ങൾ.

നനവെഴും വീഥിയിൽ
നുകരുമാ ശാന്തിയിൽ
നനയാതൊഴുകുമാ
നീർച്ചാലുകൾ.

                            അഞ്ജലി എം

Comments

Popular Posts