അവർ
അവർ
ആ മഴ രാത്രിയിൽ
തനിച്ചാക്കി മറയാതെ
ഏകയാകും നേര-
മെന്നെ രസിപ്പിച്ചു
സമയഭേദങ്ങളെ
പൊട്ടിച്ചെറിഞ്ഞിട്ടു
രാവുകൾ പകലുക-
ളോടിയോളിക്കാതെ
മൂകമായാകിലും
മെല്ലെ ചിരിക്കുന്ന
ആരേയും കാലത്തിൻ
ചക്രവാളങ്ങളെ
മറികടത്തിക്കൊണ്ട-
തിലേ നടത്തീട്ട്
കൂടെ നടക്കുന്ന
ഒരുപിടി സന്ധ്യയിൽ...
ഒടുവിലൊരു വേളയിൽ
മെല്ലെ തിരിഞ്ഞുടൻ
എങ്ങോ മറയുന്ന
സരളമാം ഓർമ്മകൾ...
അവരെത്ര സുന്ദരി...
എന്നിൽ കുളിരായി
മന്നിൽ തണുവാർന്ന
പൂപോൽ മൃദുവായ
ചുവടുകൾ വച്ചതും
കരുതലായ് എന്നെന്നു-
മെന്നെ തലോടുന്ന
ചിത്തം കൊതിക്കുന്ന
ഈണം പകർന്നതും
കാതോർത്തിരിക്കുമ്പോൾ
ലയമായണഞ്ഞതും
മധുരമാം സ്വരമോടെ
ഗാനങ്ങൾ തന്നതും
സന്ധ്യപോൽ വന്നെന്നിൽ
സ്പർശിച്ചതൊക്കെ ഞാ-
നോർത്തോർതിരിക്കുമ്പോൾ...
ഒടുവിലൊരു വേളയിൽ
മെല്ലെ തിരിഞ്ഞുടൻ
എങ്ങോ മറയുന്ന
സരളമാം ഓർമ്മകൾ...
അവരെത്ര സുന്ദരി...
- അഞ്ജലി എം


Comments
Post a Comment