അമ്മയാം ഭൂമി
അമ്മയാം ഭൂമി
നാളേയ്ക്കു വേണ്ടി നാം
ബാക്കിയാക്കുന്നതോ
എന്നേയ്ക്കുമായുള്ള
ജീവ വായു,
മാനുഷജീവി ഉരഞ്ഞും കരഞ്ഞും
കൊതിയ്ക്കുന്ന
അമ്മയാം ഭൂമി തൻ
ഏക വായു.
ഞാനാം കുലത്തിനെ
തീർത്തും വളർത്തിയ
സസ്യ സമ്പുഷ്ടമാം
നിൻ മാറിടത്തിൽ,
ജനനി നിനക്കായി
ഏകാനെനിക്കെന്റെ
ജീവനാം ത്യാഗം
മാത്രമായി.
ഇന്നും, ഇനിവരും
ഇന്നുകൾ തന്നിലും
അമ്മേ തരുന്നിതാ
വാഗ്ദാനങ്ങൾ,
പാടേ മറക്കുമാ
വാക്കുകൾ നിന്നെയീ
ക്ഷണികമാം ഹൃത്തിൻ
ഉടമയാക്കി.
ഇനി നിൻ മിഴിയിലെ
തീയണയ്ക്കാൻ
ഈ തലമുറയിതാ
ശേഷിക്കുന്നു,
നൽകൂ ഒരവസരം
കൂടി അമ്മേ
അതിജീവനത്തിനായി
മാറ്റിവെയ്ക്കാൻ.
അഞ്ജലി എം



Comments
Post a Comment